ambala
അമ്പലപ്പുഴ ബ്ലോക്കിലെ ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. സൈറസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ അഞ്ഞൂറ്റി അൻപതോളം സ്ത്രീകളായ ക്ഷീരകർഷകർക്കാണ് പകുതി വിലയ്ക്ക് മാസത്തിൽ രണ്ട് ചാക്ക് കാലിത്തീറ്റ വീതം മൂന്ന് മാസം വിതരണം ചെയ്യുന്നത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. ഷീജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ സുഭാഷ്, ആർ. രാജി, സതി രമേശ്, അനിത , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ.ബിജുമോൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ദുരന്തനിവാരണ കമ്മറ്റി ചെയർമാൻ വി. ധ്യാനസുതൻ, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വി.എച്ച്.സബിത, എം.സലില ,ഉമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.