അമ്പലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം വർക്കി അനുസ്മരണം ഇന്ന് നടക്കും . വൈകിട്ട് 4 ന് ഗ്രന്ഥശാലാ പ്രസിഡന്റ് കെ. ആർ. തങ്കജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്യും. ഡോ.സുനിൽ മാർക്കോസ് പൊൻകുന്നം വർക്കി അനുസ്മരണ പ്രഭാഷണം നടത്തും. ബി. പ്രിൻസ്, ആർ .അമൃതരാജ്, എസ്. ശ്യാം, എന്നിവർ സംസാരിക്കും.