അമ്പലപ്പുഴ: കെ. എസ്. ഇ .ബി വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകി. സി .ഐ. ടി .യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ ഏറ്റുവാങ്ങി. അസോസിയേഷൻ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി ആർ .രാജശേഖരൻ, പ്രസിഡൻ്റ് കെ.എസ്. പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം കെ. എച്ച്. ലേഖ, സുജിത്ത് വിശ്വൻ, പി .ഉഷസ്, ഹരികൃഷ്ണൻ, മുഹമ്മദ് സാലി, ബി.ഹാരിസ് എന്നിവർ പങ്കെടുത്തു.