ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ നേരിട്ട്/ ഓൺലൈനായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാൻ താൽപര്യമുള്ള എൻ.സി.പി./ സി.സി.പി. (ഹോമിയോ) കോഴ്സ് പാസായവർ യോഗ്യതയും അർഹതയും സംബന്ധിച്ച അസൽ രേഖ, തിരിച്ചറിയൽ/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം ജില്ല മെഡിക്കൽ ഓഫീസിൽ ജൂലായ് ഏഴിന് രാവിലെ 11ന് എത്തണം. ഓൺലൈനായി പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇ മെയിൽ ഐ.ഡി, വാട്ട്സ് ആപ്പ് നമ്പർ എന്നിവ സഹിതം തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂലായ് ആറിന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.