s

ആലപ്പുഴ: കേരളത്തിന്റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരകേരളം പദ്ധതിക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ഉദ്ഘാടനം എം. എസ്. അരുൺകുമാർ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന റഹീം, ചുനക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കമ്പനിവിള, ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രജനി, ചുനക്കര കൃഷി ഓഫീസർ വി. സരിത, അസി. കൃഷി ഓഫീസർ ടി.പി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.