തുറവൂർ:ബൈക്കിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു.തുറവുർ പഞ്ചായത്ത് രണ്ടാം വാർഡ് കളത്തിപ്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ (65) അണ് മരിച്ചത്.ഇന്നലെ രാവിലെ എട്ടരയോടെ തുറവൂർ-കുമ്പളങ്ങി റോഡിൽ ചങ്ങരംതോട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: പരേതയായ സതി.മക്കൾ:രാജൻ (കോൺഗ്രസ് തുറവൂർ മണ്ഡലം സെക്രട്ടറി) ,രാജീവ് ,രതീഷ്.മരുമക്കൾ:രമ്യ,അശ്വതി .