s

ആലപ്പുഴ: കൊവിഡ് ബാധിച്ചവരുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും വീടുകളിലെ കന്നുകാലികളുടെ സംരക്ഷണം ഉറപ്പുവരുത്തി കരുവാറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 15 വാർഡുകളിലുമുള്ള കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പാൽ ശേഖരണം, വെള്ളവും ഭക്ഷണവും നൽകൽ, തൊഴുത്തുകൾ വൃത്തിയാക്കൽ അടക്കമുള്ള പ്രവർത്തനങ്ങളാണ് ക്ഷീരസംഘം പ്രവർത്തകർ, ആർ.ആർ.ടി, സന്നദ്ധ സേവകർ, ജനപ്രതിനിധികൾ എന്നിവരുമായി ചേർന്ന് പഞ്ചായത്ത് നടത്തുക. പഞ്ചായത്തിലെ ക്ഷീര സംഘം പ്രസിഡന്റുമാരുടെ യോഗം ചേർന്ന് കൊവിഡ് രോഗികളുടെ വീടുകളിലെ കന്നുകാലികളുടെ പാൽ ശേഖരിക്കാനുള്ള നടപടികളാണ് ആദ്യഘട്ടമായി സ്വീകരിച്ചത്. ആർ.ആർ.റ്റി. വോളന്റിയർമാർ മുഖേന പാൽ ശേഖരിച്ച് അതത് പാൽ സൊസൈറ്റികളിൽ എത്തിച്ച് ഈ കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാൻ സാധിക്കും. കോവിഡ് പോസിറ്റീവായവരുടെ വീടുകളിലെ ഉരുക്കൾക്ക് 11,500 രൂപ ലഭിക്കുന്ന പദ്ധതിക്കും രൂപം നൽകി.