s

അരൂർ:കേരള നദ്‌വത്തുൽ മുജാഹിദീന്റെ യുവജനവിഭാഗമായ ഐ.എസ്.എം ഈലാഫ് അരൂർ കുടുംബാ രോഗ്യകേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്റർ, പി.പി.ഇ.കിറ്റുകൾ, സാനിറ്റൈസർ,മാസ്‌ക്കുകൾ കുടിവെള്ള ബോട്ടിലുകൾ, കംപ്യൂട്ടർ പേപ്പർ പാക്കറ്റുകൾ എന്നിവ നൽകി.കെ.എൻ.എം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. എ.സലിം ചന്തിരൂർ, എം.എസ്.എം.സംസ്ഥാന ഉപാദ്ധ്യക്ഷൻ ജവാദ് സ്വലാഹി എന്നിവർ ചേർന്ന് സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോ. ആശാ അരവിന്ദിന് കൈമാറി.ദെലീമ ജോജോ എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, സീനത്ത്‌ ഷിഹാബുദീൻ,ബി.കെ. ഉദയകുമാർ,മോളി ജസ്റ്റിൻ, അഡ്വ.സാബിക് സെയ്തു മുഹമ്മദ്‌,റോബിൻ എന്നിവർ സംസാരിച്ചു.