മുതുകുളം : ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിൽ വരുന്ന 27 ആശാവർക്കർമാർക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നൂപുരയ്ക്ക് ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് കൈമാറി. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനിൽകുമാർ. ടി.പി സ്വാഗതം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.അജിത, രജിമോൻ തുടങ്ങിയവർ സംസാരിച്ചു.