തുറവൂർ:കൺസ്യൂമർഫെഡു,മായി സഹകരിച്ച് സഹകരണ സംഘങ്ങൾ നടപ്പാക്കുന്ന സ്കൂൾ കിറ്റുകളുടെ സൗജന്യ നിരക്കിലുള്ള വിതരണം തുറവൂർ സഹകരണബാങ്കിൽ തുടങ്ങി. ബാങ്ക് പ്രസിഡന്റ് എ. നന്ദകുമാർ, ബാങ്ക് കൺകറന്റ് ഓഡിറ്റർ ദിവ്യ എന്നിവർ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.പ്രതീഷ് പ്രഭു, ഭരണസമിതി അംഗങ്ങളായ കെ. എസ്.സുരേഷ് കുമാർ, വി. എൻ.നന്ദകുമാർ, കെ. കരുണാകരൻ, രോഹിണി സത്യ നാഥ് എന്നിവർ പങ്കെടുത്തു.