ഹരിപ്പാട്: ലഹരി വിരുദ്ധ ദിനത്തിൽ ബാലസംഘം 208 ഏരിയ കമ്മറ്റികളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഹരിപ്പാട് ഏരിയയിൽ ഓൺലൈനിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ബാലസംഘം ഹരിപ്പാട് ഏരിയ കൺവീനർ സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.സോമൻ, യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം. ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി, കെ. സുധീർ, ഷിബു, ദിനു വാലുപറമ്പിൽ, പി.എസ് .അശോക് കുമാർ, പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.