അമ്പലപ്പുഴ : കാക്കാഴം മേൽപ്പാലത്തിൽ കാറിനു പിന്നിൽ മറ്റൊരു കാറിടിച്ചു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽ പ്പാലത്തിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തകഴിയിലേക്ക് പോയ കാർ ഇതേ ദിശയിലേക്ക് പോയ മറ്റൊരു കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.