കറ്റാനം: ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം കറ്റാനം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന, ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് ജോയി വെട്ടിക്കോടിന്റെ നാലാം ചരമവാർഷികം ആചരിച്ചു. വെട്ടിക്കോട്ട് നടന്ന അനുസ്മരണ യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ് ഉദ്ഘാടനം ചെയ്തു. പുഷ്പമ്മ ബോസ് മാത്യു അദ്ധ്യക്ഷയായി. ആഅ. ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ എം ഹാഷിർ, ജി രമേശ്കുമാർ, ബി വിശ്വനാഥൻ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, അമൽരാജ് എന്നിവർ സംസാരിച്ചു. സി. പി. എം കറ്റാനം ലോക്കൽ സെക്രട്ടറി സിബി വർഗീസ് സ്വാഗതം പറഞ്ഞു.