രാജാക്കാട്:സിംഗപ്പൂരിൽജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയകേസിൽ ഒരാൾ പിടിയിൽ. മാന്നാർ ശ്രീരംഗം വീട്ടിൽ ശ്യാംനായരെ(52 ) യാണ് രാജാക്കാട് പൊലീസ് ഇൻപെക്ടർ ബി.പങ്കജാക്ഷന്റെനേതൃത്വത്തിൽ ഏറ്റുമാനൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂരിൽ ബേക്കറി നടത്തുകയായിരുന്നു ശ്യാം നായർ . കട്ടപ്പനയിൽഹോട്ടൽ നടത്തി കൊണ്ടിരിക്കുമ്പോൾ അവിടെ പത്രപരസ്യം നൽകിജോലിക്ക് ആളെ വിളിക്കുകയും 20പേരിൽ നിന്നായി അമ്പതിനായിരം രൂപ വീതം കൈപ്പറ്റി വിസ നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ബാക്കി ചെലവു വരുന്ന തുക അവിടെ ശമ്പളത്തിൽ നിന്ന് പിടിച്ചു കൊള്ളുമെന്നുമാണ് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.പറഞ്ഞ തിയതിയിൽ വിസ ലഭിക്കാത്തതിനെ തട്ടിപ്പിനിരയായ ഒരു യുവതി കട്ടപ്പനപൊലീസിലും മറ്റുള്ളവർ രാജാക്കാട് പൊ ലീസിലും പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.പ്രതി മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ അന്വേഷണം വൈകാൻ കാരണമായി. രാജാക്കാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.അടിമാലി മജിസ്‌ട്രേറ്റ്‌കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചോദ്യം ചെയ്യലിനായി പ്രതിയെപൊലീസ് കസ്റ്റഡിയിൽ വിട്ടു.