മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതി മിനുട്സിൽ കാണിക്കുന്ന ക്രമക്കേടുകൾ അവസാനിപ്പിക്കുക, വാക്സിനേഷൻ നൽകുന്നതിലെ തിരിമറി അവസാനിപ്പിക്കുക, ഡി.സി.സിയുടെ പേരിൽ നടത്തിയ ലഷങ്ങളുടെ ക്രമക്കേട് അന്വേഷിക്കുക, താത്കാലിക ജീവനക്കാരെ നിയമിച്ചതിൽ നടത്തിയ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾക്ക് ഉന്നയിച്ച് ബി.ജെ.പി അംഗങ്ങൾ പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും ഓഫീസുകൾ ഉപരോധിച്ചു. സമരക്കാരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിന് പാർലമെന്ററി പാർട്ടി ലീഡർ ശ്രീകല, സെക്രട്ടറി ശ്രീകുമാർ ചെമ്മാങ്കുളങ്ങര, മഞ്ചു അനിൽ, അരുൺ, ലതാ ശേഖർ, അമ്യത എന്നിവർ നേതൃത്വം നൽകി.