ആലപ്പുഴ : ക്രിക്കറ്റ് ബോൾ തുടർച്ചയായി 3 മണിക്കൂർ 22 മിനിറ്റ് 8 സെക്കൻഡ് ബാറ്റ് കൊണ്ട് തട്ടി ലോക റെക്കാഡ് നേടിയ ഷാരോൺ റോഡ്രിക്സിനെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു. പ്രസിഡന്റ് വി.ജി.വിഷ്ണു പൊന്നാടയണിയിച്ചു. എ.എം.ആരിഫ് എം.പി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ എ. ഷാനവാസ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി എന്നിവർ ഒപ്പമുണ്ടായിരുന്നു.