ആലപ്പുഴ : രാമങ്കരി ഗ്രാമപഞ്ചായത്തിന്റേയും, രാമങ്കരി കുടുംബാരോഗ്യകേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ കൊവിഡ് മെഡിസിൻ കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ്വഹിച്ചു.
രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.വി.പ്രിയ ,എഫ്. എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ.വിനോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിൻസ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സജി, വികസന കാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് ഉതുംതറ, ഹെൽത്ത് ഇൻസ്പക്ടർ ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു, ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മെഡിസിൻ കിറ്റ് കൊവിഡ് രോഗികൾക്കായി നൽകുന്നത്.