ചാരുംമൂട് : പറയംകുളം കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം. എൽ .പി .എസിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ചാരുംമൂട് കെ .ജി. പി ഫൗണ്ടേഷൻ സ്മാർട്ട് ഫോണുകൾ നൽകി.
എം.എസ്. അരുൺകുമാർ എം.എൽ.എ കെ.ജി.പി ഫൗണ്ടേഷൻ കൺവീനർ കെ.കെ.ആദർശിൽ നിന്നും ഫോണുകൾ ഏറ്റുവാങ്ങി കുട്ടികൾക്ക് കൈമാറി. വാർഡ് മെമ്പർ രജിത അളകനന്ദ, പി.ടി.എ പ്രസിഡന്റ് രാജലക്ഷ്മി, ഹെഡ്മിസ്ട്രസ് സ്വപ്ന,അനിൽകുമാർ , എൻ.റഹിം, മായ ലക്ഷ്മി എന്നിവർ പങ്കെടുത്തു.