മാവേലിക്കര: വിശ്വഹിന്ദുപരിഷത്ത് താലൂക്ക് ഭാരവാഹികളായി​ കൃഷ്ണകുമാർ (പ്രസിഡന്റ്), ശശികുമാർ (വൈസ്പ്രസിഡന്റ്), അജിത്ത് കുമാർ (സെക്രട്ടറി), വിശ്വനാഥൻ, ശ്രീനി (ജോ.സെക്രട്ടറി), സനൽകുമാർ (ബജ്രംഗ്ദൾ സംയോജക്), രാഹുൽ (ബജ്രംഗ്ദൾ സഹ.സംയോജക്), അനു മഹാദേവൻ (സേവാപ്രമുഖ്), ഹരി (സഹ.സേവാപ്രമുഖ്), സുനിൽ രാമനല്ലൂർ (സമ്പർക്ക പ്രമുഖ്), അനീഷ് കാട്ടുമഠം (സത്സംഘപ്രമുഖ്), ശ്രീലേഖ വർമ്മ (മാതൃശക്തി സംയോജിക), അഞ്ജന അനീഷ് (ദുർഗാവാഹിനി സംയോജിക) സന്ധ് (ദുർഗാവാഹിനി സഹ.സംയോജിക) എന്നിവരെ തിരഞ്ഞെടുത്തു.

താലൂക്ക് വാർഷിക ബൈഠക് താലൂക്ക് പ്രസിഡന്റ് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി അനീഷ്‌കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വഹിന്ദുപരിഷത്ത് വിഭാഗ് ജനറൽ സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ, ജില്ല ജോ.സെക്രട്ടറി രാജ്കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.