s

മാവേലിക്കര : ഒന്നര വർഷമായി നിലനിൽക്കുന്ന യാത്രാ നിരോധനം കാരണം ഇവിടെ അകപ്പെട്ടുപോയ, ചൈനയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠനം നടത്തിവന്ന മൂവായിരത്തിലധികം മലയാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യൻ വംശജരായ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് പഠനം പൂർത്തീകരിക്കാൻ അവസരമൊരുക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വിദേശകാര്യ, ആരോഗ്യ വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകി. മറ്റ് വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിച്ചപ്പോൾ ഇന്ത്യയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് തിരികെ എത്താനുള്ള വിസ പുതുക്കി നൽകാൻ ചൈന തയ്യാറായില്ല. ഇതിന് പരിഹാരം കാണാൻ രണ്ട് ഭരണകൂടങ്ങൾ തമ്മിൽ നയതന്ത്ര തല ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.