മാവേലിക്കര: ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിയിലെ തൈകളുടെ വിതരണവും ഞാറ്റുവേല ചന്തയും കർഷക സഭകളും നഗരസഭാ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ അനി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലക്ഷ്മി, കൃഷിഓഫീസർ മനോജ്, കൗൺസിലർമാരായ എസ്.രാജേഷ്, മനസ് രാജൻ, വിമല കോമളൻ, ബിജി അനിൽകുമാർ, ശ്യാമള ദേവി, ചിത്ര അശോകൻ, രേഷ്മ, വിജയമ്മ ഉണ്ണികൃഷ്ണൻ, സുജാത എന്നിവർ സംസാരിച്ചു.