മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തിലുള്ള വാക്സിൻ സെന്റർ ഇന്ന് ഗവ.ടി.ടി.ഐയിൽ രാവിലെ 10 ന് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ന് 1, 2, 3,25,26,27,28 എന്നീ വാർഡുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകും. ആദ്യ ഡോസ് എടുത്ത മുൻഗണന ക്രമത്തിൽ ഉള്ളവർക്കും രോഗികളായിട്ടുള്ളവർക്കും പരിഗണന നൽകികൊണ്ട് കൗൺസിലർമാർ മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരു വാർഡിൽ നിന്നും 20 പേർക്കാണ് വാക്സിൻ നൽകുന്നത്. നാളെ 12, 13,15,16,17,18,19 എന്നീ വാർഡുകളിൽ നിന്നുള്ളവർക്കും 2ന് 4,5,6,7,8,9,11 വാർഡുകളിലുള്ളവർക്കും 3ന് 10,14,20,21,22,23,24 വാർഡുകളിൽ ഉള്ളവർക്കും വാക്സിൻ നൽകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര അറിയിച്ചു.