ഹരിപ്പാട്: മരുമകളെ ഉപദ്രവിച്ച ഭർതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശിയായ 67 കാരനെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മരുമകളെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ആണ് പൊലീസിന് പരാതി നൽകിയത്. സ്ത്രീധന പീഡനത്തിന് ഭർത്താവിനെതിരെയും കേസെടുത്തു.