ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ചേർത്തല യൂണിയനിലെ വെട്ടക്കൽ 687-ാം നമ്പർ ശാഖയുടെ കീഴിൽ യൂത്ത് മൂവ്‌മെന്റും വനിതാ സംഘവും ചേർന്ന് ചികിത്സ സഹായം വിതരണം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് അമ്പിളി അപ്പുജി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അതുൽ കൃഷ്ണ സ്വാഗതം പറഞ്ഞു.ശ്രീകാന്ത്, സിന്ധു അനി, മിനി സുമേഷ്, രജനി മധു, സജിത എന്നിവർ പങ്കെടുത്തു.