t

ആലപ്പുഴ: നഗരത്തിലെ പഴക്കടകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗ യോഗ്യമല്ലാത്ത പഴങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പരാതികളെ തുടർന്നായിരുന്നു പരിശോധന. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയ്ക്ക് ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ.പി.വർഗീസ്, എച്ച് .ഐമാരായ എസ്.ഹർഷിദ്, സി.ജയകുമാർ, ആർ.റിനോഷ്, സ്മിതാ മോൾ തുടങ്ങിയവർ നേതൃത്വം നൽകി.