കായംകുളം: അയൽക്കാർ തമ്മിലുള്ള വാക്കുതർക്കത്തിന്റെ പേരിൽ രാത്രിയിൽ ക്വട്ടേഷൻ സംഘം വീടാക്രമിച്ചതായി പരാതി. ഒരാൾക്ക് വെട്ടേൽക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുതുപ്പള്ളി മണ്ഡലം കോൺഗ്രസ് ബൂത്ത് പ്രസിഡന്റും ഓട്ടോറിക്ഷ തൊഴിലാളിയുമായചന്ദ്രന്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ചന്ദ്രൻ വീട്ടിലുണ്ടായിരുന്നില്ല. പതിനഞ്ചോളം വരുന്ന സംഘം വീടാക്രമിക്കുകയും ചന്ദ്രന്റെ ഭാര്യ ഭാര്യ ഷീജയെയും മകളെയും ആക്രമിക്കുകയുമായിരുന്നു. ചന്ദ്രനെത്തിരക്കി സമീപമുള്ള പച്ചക്കറി കടയിലെത്തിയ സംഘം കടനടത്തുന്ന വിമുക്ത ഭടനായ ബിനുവിനെ തലയ്ക്ക് വെട്ടിപരിക്കേൽപ്പിയ്ക്കുകയുമായിരുന്നുവത്രെ.
ബിനുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓച്ചിറ സ്വദേശിയും കാപ്പ കേസിൽ പ്രതിയുമായ സുനിൽ എന്നയാളും സംഘത്തിലുണ്ടായിരുന്നതായി വീട്ടുകാർ പൊലീസിൽ മൊഴി നൽകി.