കായംകുളം: വനംകൊള്ളയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി കായംകുളം ടൗൺ നോർത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി.
സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് കമ്മിറ്റി പ്രസിഡന്റ് ആർ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ. ശിവാനന്ദൻ. ജയകുമാർ. പ്രദീപ്കുമാർ.ശാന്ത രാജൻ. രാജശ്രീ കമ്മത്ത്. അനിൽകുമാർ. അജയൻ. നാരായണപിള്ള. സനേഷ് തുടങ്ങിയവർ സംസാരിച്ചു