മാവേലിക്കര: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരസഭ ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി. ഇന്ധന, നിർമ്മാണ സാമഗ്രി വിലവർദ്ധന തടയുക, നിർമ്മാണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. താലൂക്ക് വൈസ് പ്രസിഡന്റ് കെ.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രഷറർ എൻ.കെ.വിശാഖ് അദ്ധ്യക്ഷനായി. എസ്.സുനിൽകുമാർ, കെ.എസ്. അമ്പിളി, കെ. രവി, വി.എസ്.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.