മാവേലിക്കര: കെ.പി.എസ്.ടി.എ മാവേലിക്കര സബ് ജില്ലാതല അംഗത്വ വിതരണോദ്ഘാടനം ഹയർ സെക്കൻഡറി സെൽ സംസ്ഥാന ചെയർമാൻ വർഗീസ് പോത്തൻ നിർവഹിച്ചു. സബ് ജില്ലാ പ്രസിഡന്റ് രവി കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ.കൃഷ്ണകുമാർ, ജോ.സെക്രട്ടറി ബാലചന്ദ്രൻ പോരുവഴി, ജില്ലാ കമ്മിറ്റയംഗം സന്തോഷ് കൊച്ചുപറമ്പിൽ, സബ് ജില്ലാ സെക്രട്ടറി എ.എൽ.ആന്റണി തുടങ്ങിയവർ സംസാരിച്ചു. മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് പ്രസിഡന്റ് മീരാ എലിസബത്ത് ഉമ്മൻ ആദ്യ അംഗത്വം ഏറ്റുവാങ്ങി.