കായംകുളം: പുതുപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 121-ാം നമ്പർ ബൂത്ത് പ്രസിഡന്റും ഓട്ടോ തൊഴിലാളിയുമായ ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഒരു സംഘം ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തുവാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. ചന്ദ്രന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ ആക്രമണം നടത്തിയ സംഘം വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. അക്രമി സംഘത്തിന് ഡി. വൈ. എഫ്. ഐയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ. രാജേന്ദ്രൻ, മണ്ഡലം പ്രസിഡന്റ്, മുനമ്പേൽ ബാബു എന്നിവർ അറിയിച്ചു.