മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത് ഭരണം അഴിമതിയും ക്രമക്കേടുകളും നിറഞ്ഞതാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിൽ ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ നടത്തിയ രണ്ടാം ദിവസ സമരം ഭരണകക്ഷി അംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മി​റ്റി ആരോപിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സമരക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ ബി.ജെ.പി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാരീരിക അവശത അഭിനയിച്ച് ആരോപണങ്ങളിൽ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് യോഗം ആരോപിച്ചു. പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാമദാസ്, വിശ്വനാഥൻ ഉണ്ണിത്താൻ, കണ്ണൻ ചെട്ടികുളങ്ങര, ആർ.രാജേഷ്, പ്രവീൺ എന്നിവർ സംസാരിച്ചു.