മാവേലിക്കര: ബി.ജെ.പി ബൂത്ത് പ്രസിഡന്റിന് നേരെ ആക്രമണം. കണ്ടിയൂർ ബൂത്ത് പ്രസിഡന്റ് എസ്.അരുൺകുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചത്. ആക്രമികൾ അരുൺകുമാറിന്റെ സ്വർണമാല പൊട്ടിച്ചെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നീൽ കഞ്ചാവ് മയക്കുമരുന്ന് സംഘമാണെന്ന് ബി.ജെ.പി ആരോപിച്ചു. മാവേലിക്കര നഗരം കേന്ദ്രീകരിച്ച് വർദ്ധിച്ച് വരുന്ന കഞ്ചാവ് മയക്കു മരുന്ന് ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം അടിച്ചമർത്താൻ അധികാരികൾ കർശന നടപടി എടുക്കണമെന്ന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചികിൽസയിൽ കഴിയുന്ന എസ്.അരുൺകുമാറിനെ ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു.