ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനയാണ് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടി റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.