covid

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്ക് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് ( 2- ഡി ജി ) മരുന്ന് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 18 വയസിന് താഴെയുള്ളവർക്കും നൽകാൻ പാടില്ലെന്ന് ഡി.ആർ.ഡി.ഒ ചികിത്സാ മാർഗരേഖയിൽ പറയുന്നു.

മാർഗരേഖ ഇങ്ങനെ

ഡോക്ടറുടെ നിർദ്ദേശ പ്രകാരം നിലവിൽ തുടരുന്ന കൊവിഡ് ചികിത്സയ്ക്കൊപ്പമാണ് 2ഡി.ജി മരുന്ന് ഉപയോഗിക്കേണ്ടത്.

 രോഗബാധ കണ്ടാലുടൻ മരുന്ന് നൽകി തുടങ്ങണം

 ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, 18വയസിന് താഴെയുള്ളവർ തുടങ്ങിയവർക്ക് മരുന്ന് നൽകരുത്

 കടുത്ത പ്രമേഹം, ഗുരുതര ഹൃദ്രോഗം, കരൾ, വൃക്ക, ശ്വാസകോശ രോഗം എന്നിവയുള്ളവരിൽ മരുന്ന് പരീക്ഷിച്ചിട്ടില്ലാത്തതിനാൽ ജാഗ്രത വേണം.

മരുന്ന് ആവശ്യമുള്ളവർ നിർമ്മാതാക്കളായ ഡോ.റെഡ്ഢി ലാബോറട്ടറീസിന് 2DG@drreddys.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യാം. 2.34 ഗ്രാമിന്റെ ഒരു സാഷെയ്ക്ക് 990 രൂപയാണ് വില. ഈ മാസം വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യും.