cbse

ന്യൂഡൽഹി: പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയ മാർഗരേഖ തയാറാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. അടുത്ത ആഴ്ചയോടെ മാർഗരേഖ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി വിവിധ സർവകലാശാലകളുടെ അടക്കം അഭിപ്രായം കൂടി തേടും. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ പിന്നീടുള്ള വിഷയങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. മുൻ വർഷങ്ങളിലെ മാർക്കുകളും ഇന്റേണൽ മാർക്കും മൂല്യനിർണയത്തിൽ പരിഗണിക്കും.

ഈ രീതിയോട് പരാതിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തും. മൂല്യനിർണയത്തിന് രണ്ട് മാസം എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഫലപ്രഖ്യാപനം വൈകരുതെന്നും തീയതി ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരവും മൂല്യനിർണ്ണയം സംബന്ധിച്ച വിവരങ്ങളും ഇന്ന് കേന്ദ്രം കോടതിയെ അറിയിക്കും.

പത്താം ക്ലാസ്: കേന്ദ്രത്തിന് നോട്ടീസ്

സി.ബി.എസ്.ഇ പത്താം ക്ലാസ് മൂല്യനിർണയ രീതിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി സി.ബി.എസ്.സി,​ കേന്ദ്രം, ഡൽഹി സർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ചു. മുൻ ക്ലാസുകളിലെ ഫലവും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഹർജിക്കാരായ ജസ്റ്റിസ് ഫോർ ആൾ എന്ന സംഘടന ആരോപിച്ചു.

പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തിൽ തി​രി​ച്ച​ടി​യാ​വു​മെ​ന്ന് ​ആ​ശ​ങ്ക

തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.എസ്.സി 12-ാം ക്ളാസ് പരീക്ഷ റദ്ദാക്കിയത് പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ. പ്ലസ്ടു തലത്തിൽ ഫിസിക്സ്,​ കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് എൻട്രൻസ് കമ്മിഷണർ റാങ്ക് പട്ടിക തയാറാക്കുന്നത്. പരീക്ഷ റദ്ദാക്കിയതിന് പകരം മാർക്ക് നിശ്ചയിക്കാൻ സി.ബി.എസ്.ഇ തയാറാക്കുന്ന മാനദണ്ഡം നിർണായകമാകും. മാനദണ്ഡം ഒരാഴ്ചയ്ക്കകം നിശ്ചയിക്കും. മുൻ വർഷങ്ങളിൽ എൻജിനിയറിംഗ് പ്രവേശനത്തിൽ ആദ്യ റാങ്കുകളിൽ കൂടുതൽ വരുന്നത് സി.ബി.എസ്.ഇ വിദ്യാർത്ഥികളായിരുന്നു. കഴിഞ്ഞ വർഷം എൻജിനിയറിങ്ങിൽ ആദ്യ 5000 റാങ്കിൽ 2477 പേർ സി.ബി.എസ്.ഇക്കാരാണ്. സംസ്ഥാന സിലബസിൽ പഠിച്ച 2280 പേരും. 14,468 പേരാണ് സി.ബി.എസ്.ഇയിൽ പഠിച്ച് കഴിഞ്ഞവർഷം എൻജിനിയറിംഗ് റാങ്ക് പട്ടികയിൽപ്പെട്ടത്. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവർക്കും ആശങ്കയുണ്ട്. 95ശതമാനത്തിലേറെ മാർക്കുള്ളവർക്കു പോലും ഇഷ്ട കോളേജുകളിലും വിഷയങ്ങളിലും ബിരുദ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് നാൽപ്പതിനായിരത്തോളം കുട്ടികളാണ് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയെഴുതാറുള്ളത്.

സിബിഎസ്ഇ പരിഗണിക്കുന്നത്

9,​ 10,​ 11​ ക്ലാസ്സു​ക​ളി​ലെ​ ​അ​വ​സാ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ല്യ​ ​നി​ർ​ണ്ണ​യം​ .
​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സി​ലെ​ ​ഇ​ന്റേ​ണ​ൽ​ ​അ​സ​സ്‌​മെ​ന്റ് ​ഫ​ല​വും,​ ​പ​ത്താം​ ​ക്ലാ​സി​യി​ലെ​ ​അ​വ​സാ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്കും. ​മാ​ർ​ക്കി​ൽ​ ​തൃ​പ്തി​യി​ല്ലാ​ത്ത​വ​ർ​ക്ക് ​പി​ന്നീ​ട് ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം

''എൻട്രൻസ് പരീക്ഷാ മാനദണ്ഡത്തിൽ മാറ്റം വരുത്തില്ല. സിബിഎസ്ഇ നൽകുന്ന മാർക്ക് ലിസ്റ്റ് പരിഗണിച്ചാവും നടപടികൾ. കുട്ടികൾക്ക് ആശങ്ക വേണ്ട ''

.-എ.ഗീത എൻട്രൻസ് കമ്മിഷണർ

ആ​ശ​ങ്ക​ ​വേ​ണ്ട

കൊ​ച്ചി​:​ ​പ​ന്ത്ര​ണ്ടാം​ ​ക്‌​ളാ​സ് ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി​യ​തി​ന്റെ​ ​പേ​രി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ.​ ​തു​ട​ർ​പ​ഠ​ന​വും​ ​ദേ​ശീ​യ​ ​പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​അ​വ​സ​ര​വും​ ​ഒ​രു​ക്കി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ചേ​ർ​ത്തു​നി​റു​ത്തു​മെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​സി.​ബി.​എ​സ്.​ഇ​ ​അ​ധി​കൃ​ത​രും​ ​ഉ​റ​പ്പു​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​സം​ഘ​ട​നാ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​തി​ന് ​സാ​ദ്ധ്യ​മാ​യ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​കേ​ന്ദ്രം​ ​പ​രി​ഗ​ണി​ച്ചി​രു​ന്നു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​മാ​യും​ ​സി.​ബി.​എ​സ്.​ഇ.,​ ​ഐ.​സി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​സം​ഘ​ട​ന​ക​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​നി​ര​വ​ധി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി.​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​സ്ഥി​തി​യി​ലാ​ണ് ​പ​രീ​ക്ഷ​ക​ൾ​ ​റ​ദ്ദാ​ക്കി​യ​തെ​ന്ന് ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​യെ​ ​ബാ​ധി​ക്കാ​ത്ത​ ​തീ​രു​മാ​ന​മാ​കും​ ​എ​ടു​ക്കു​ക.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ,​ ​യു.​ജി.​സി.,​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി,​ ​മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​ദീ​ർ​ഘ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഭാ​വി​പ​ഠ​നം,​ ​പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​ ​എ​ന്നി​വ​യ്ക്ക് ​ദോ​ഷ​ക​ര​മാ​കാ​ത്ത​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​കും​ ​സ്‌​കോ​ർ​ ​ന​ൽ​കാ​ൻ​ ​നി​ശ്ച​യി​ക്കു​ക.​ ​പ​രീ​ക്ഷ​ ​മാ​റ്റി​വ​യ്ക്ക​ൽ​ ​സം​ബ​ന്ധി​ച്ച​ ​കേ​സിൽസു​പ്രീം​ ​കോ​ട​തി​ ​വ്യാ​ഴാ​ഴ്ച​ ​തീ​രു​മാ​ന​മെ​ടു​ക്കും..​ ​ല​ഭി​ക്കു​ന്ന​ ​സ്‌​കോ​റി​ൽ​ ​തൃ​പ്ത​ര​ല്ലാ​ത്ത​വ​ർ​ക്ക് ​പ​രീ​ക്ഷ​ ​എ​ഴു​താ​നും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഇ​തി​ന്റെ​യും​ ​ഫ​ല​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലേ​ ​തു​ട​ർ​പ​ഠ​ന​ത്തി​ന് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കൂ. നീ​റ്റ് ​പോ​ലു​ള്ള​ ​ദേ​ശീ​യ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ,​ ​കോ​ളേ​ജ് ​പ്ര​വേ​ശ​നം​ ​എ​ന്നി​വ​യ്ക്കും​ ​ആ​വ​ശ്യ​മാ​യ​ ​സ​മ​യം​ ​ല​ഭി​ക്കും.​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​മ​റ്റും​ ​ആ​ശ​ങ്ക​ ​പ​ട​ർ​ത്തു​ന്ന​ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​വി​ശ്വ​സി​ക്ക​രു​തെ​ന്ന് ​ഡോ.​ ​ഇ​ന്ദി​ര​രാ​ജ​ൻ​ ​പ​റ​ഞ്ഞു.