ന്യൂഡൽഹി: രണ്ടു ദിവസത്തിനുള്ളിൽ ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടി എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം.വി. ശ്രേയാംസ് കുമാർ, ഡോ.വി. ശിവദാസൻ, കെ.സോമപ്രസാദ്, എ. എം.ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കത്ത് നൽകി. നേരത്തേ എം.പിമാർ സന്ദർശാനുമതി തേടിയിരുന്നെങ്കിലും കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം തള്ളിയിരുന്നു.