supre

ന്യൂഡൽഹി : സി.ബി.എസ്.ഇ. ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥിയുടെയോ മാതാപിതാക്കളുടെയോ പേരിൽ പിഴവ് വന്നാൽ തിരുത്താൻ കഴിയില്ലെന്ന സി.ബി.എസ്.ഇ നിയമം ഭേദഗതി ചെയ്ത് സുപ്രീംകോടതി.

പേര് വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും അതിൽ പിഴവ് വന്നാൽ തിരുത്താൻ തയാറാകാത്തത് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ,​ ബി.ആ‍ർ.ഗവായി,​ കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.
സി.ബി.എസ്.ഇ പത്ത്,​ പന്ത്രണ്ട് പരീക്ഷാ സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളിൽ പേരുകൾ രേഖപ്പെടുത്തിയതിലെ പിഴവ് തിരുത്താൻ സി.ബി.എസ്.ഇക്ക് നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ട് മാതാപിതാക്കളും വിദ്യാർത്ഥികളും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
സി.ബി.എസ്.ഇ. ബോർഡ് ഭരണഘടനയ്ക്ക് മുകളില്ല.പേര്,​ മാതാപിതാക്കളുടെ പേര്,​ ജനന തീയതി എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാ‌ർത്ഥികൾക്ക് ബോർഡിനെ സമീപിക്കാമെന്നും കോടതി വിധിച്ചു.

 പ്രധാന നി‌‌ർദേശങ്ങൾ