ന്യൂഡൽഹി : ടീ ഷർട്ട്, ജീൻസ്, സ്‌പോർട്‌സ് ഷൂ എന്നിവ ധരിച്ച് ചുള്ളന്മാരായി സി.ബി.ഐ ഉദ്യോഗസ്ഥർക്കിനി ഓഫീസിലെത്താനാവില്ല. താടി വളർത്താൻ പാടില്ലെന്നു മാത്രമല്ല ദിവസവും ഷേവു ചെയ്ത് മുഖം വെടിപ്പാക്കുകയും വേണം. പുതിയ ഡയറക്ടർ സുബോധ്കുമാർ ജയ്‌സ്വാളിന്റേതാണ് ഉത്തരവ്.
ഷർട്ട്, സാധാരണ പാന്റ്സ്, ഷൂസ് എന്നിവയാണ് പുരുഷന്മാർ ധരിക്കേണ്ടത്. സാരി, ചുരിദാർ, ഫോർമൽ ഷർട്ട്, പാന്റ്സ് എന്നിവ സ്ത്രീകൾക്കാവാം. രാജ്യത്തെമ്പാടുമുള്ള സി.ബി.ഐ ഓഫിസുകളിൽ ഉത്തരവ് നടപ്പാക്കാണമെന്ന് ബ്രാഞ്ച് തലവന്മാർക്കും നിർദേശം നൽകിയിട്ടുണ്ട്.