cbse

ന്യൂഡൽഹി : പരീക്ഷ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസിന്റെ മൂല്യനിർണയ രീതി തീരുമാനിക്കാൻ സി.ബി.എസ്. ഇ പതിമൂന്നംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകി. വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപിൻ കുമാർ അദ്ധ്യക്ഷനായ സമിതി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗം സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. ഒപ്പം മൂല്യനിർണ്ണയ മാനദണ്ഡം തയാറാക്കാൻ രണ്ടാഴ്ച സാവകാശം ഇന്നലെ കേന്ദ്രം സുപ്രീംകോടതിയിൽ നിന്ന് തേടിയിരുന്നു.

സമിതിയിലെ മറ്റ് അംഗങ്ങൾ

ഡൽഹി വിദ്യാഭ്യാസ ഡയറക്ടർ ഉദിത് പ്രകാശ് റായ്,കേന്ദ്രീയ വിദ്യാലയ സംഗത് കമ്മീഷണർ നിധി പാണ്ഡെ, നവോദയ വിദ്യാലയ സംഗത് കമ്മീഷണർ വിനായക് ഗാർഗ്, ഛണ്ഡിഗഢ് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ രുബീന്ദ്രർജിത്ത് സിംഗ് ബ്രാർ,സി.ബി.എസ്.ഇ. ഡയറക്ടർ (ഐ.ടി.) അന്തരീക്ഷ് ജോഹ്‌രി , സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാഡമിക്‌സ്) ജോസഫ് മാനുവൽ, യു.ജി.സിയിൽ നിന്ന് ഒരു ഉദ്യാഗസ്ഥൻ, എൻ.സി.ഇ.ആർ.ടിയിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ സ്‌കൂളുകളിൽ നിന്ന് രണ്ട് പേരും സമിതിയിലുണ്ടാകും.

ക​ർ​ണാ​ട​ക​ ​പ്ള​സ് ​ടു​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി: പ​ത്താം​ക്ളാ​സ് ​പ​രീ​ക്ഷ​ ​ജൂ​ലാ​യിൽ

ബം​ഗ​ളൂ​രു​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ക്കൊ​ല്ല​ത്തെ​ ​പി.​യു.​സി​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​(12​-ാം​ ​ക്ളാ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​റ​ദ്ദാ​ക്കാ​നും​ ​പ​ത്താം​ക്ളാ​സ് ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് ​മൂ​ന്നാം​ ​വാ​ര​ത്തി​ൽ​ ​ന​ട​ത്താ​നും​ ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചു.
ര​ണ്ടാം​ ​വ​ർ​ഷ​ ​പ്രീ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​ടു​ത്ത​ ​ലെ​വ​ലി​ലേ​ക്ക് ​പ്ര​മോ​ഷ​ൻ​ ​ന​ൽ​കും.​ ​ആ​ദ്യ​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​യി​ലെ​ ​പ്ര​ക​ട​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​വി​ല​യി​രു​ത്ത​ൽ​ ​ന​ട​ത്തി​യാ​വും​ ​ഗ്രേ​ഡ് ​നി​ശ്ച​യി​ക്കു​ക​യെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​എ​സ്.​ ​സു​രേ​ഷ്‌​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഗ്രേ​ഡിം​ഗ് ​സം​വി​ധാ​ന​ത്തി​ൽ​ ​അ​തൃ​പ്തി​ ​ഉ​ള്ള​വ​ർ​ക്ക്,​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യം​ ​മെ​ച്ച​പ്പെ​ട്ട​തി​ന് ​ശേ​ഷം​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കും.
പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് ​മൂ​ന്നാം​ ​വാ​ര​ത്തി​ൽ​ ​ന​ട​ത്തും.​ ​ക​ണ​ക്ക്,​ ​സ​യ​ൻ​സ്,​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ് ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ഒ​രു​ ​മ​ൾ​ട്ടി​ ​ചോ​യ്സ് ​ചോ​ദ്യ​പ്പേ​പ്പ​ർ​ ​ആ​യി​രി​ക്കും.​ ​ഭാ​ഷാ​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​മ​റ്റൊ​രു​ ​ചോ​ദ്യ​പ്പേ​പ്പ​റും.​ 40​ ​മാ​ർ​ക്കി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും​ ​ഉ​ണ്ടാ​വു​ക​യെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.