hosp

ന്യൂഡൽഹി: പ്രതിഷേധം ശക്തമായതോടെ മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ജി.ബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രി അധികൃതരുടെ നടപടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വിമർശിക്കുകയും ഡൽഹിയിലെ മലയാളി നഴ്‌സുമാർ പ്രക്ഷോഭത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് ഉത്തരവ് പിൻവിച്ചത്.

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ അറിവോടെയല്ല നഴ്‌സിങ് സുപ്രണ്ട് സർക്കുലർ ഇറക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഡ്യൂട്ടി സമയത്ത് നഴ്‌സിംഗ് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി ശനിയാഴ്ച വൈകിട്ടാണ് സർക്കുലർ ഇറങ്ങിയത്.

മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം പാടില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മനുഷ്യവാകാശത്തിലുള്ള കടന്നു കയറ്റമെന്ന് ശശി തരുർ എം.പി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധന് കത്തയച്ചു. മലയാളി നഴ്‌സുമാരുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. സർക്കുലർ പിൻവലിച്ചതു കൊണ്ടുമാത്രം കാര്യമില്ലെന്നു മാപ്പു പറയണമെന്നും മലയാളി നഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നഴ്‌സുമാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതുകൊണ്ടാണ് വിലക്ക് കല്പിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

ഭാ​ഷ​യു​ടെ​ ​പേ​രി​ലു​ള്ള​ ​വി​ഭ​ജ​നം​ ​പ​രി​ഷ്കൃത സ​മൂ​ഹ​ത്തി​ന് ​നി​ര​ക്കാ​ത്ത​ത്:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ഷ​യു​ടെ​യും​ ​സം​സ്‌​കാ​ര​ത്തി​ന്റെ​യും​ ​പേ​രി​ലു​ള്ള​ ​വി​ഭ​ജ​ന​ ​നി​ല​പാ​ട് ​പ​രി​ഷ്‌​കൃ​ത​സ​മൂ​ഹ​ത്തി​ന് ​നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​ഡ​ൽ​ഹി​യി​ലെ​ ​ജി.​ബി.​ ​പ​ന്ത് ​ആ​ശു​പ​ത്രി​യി​ൽ​ ​മ​ല​യാ​ളം​ ​സം​സാ​രി​ക്കു​ന്ന​ത് ​വി​ല​ക്കി​യ​ ​സം​ഭ​വ​ത്തെ​ ​പ​രാ​മ​ർ​ശി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​മ​ല​യാ​ളം​ ​ഇ​ന്ത്യ​യി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​ഭാ​ഷ​ക​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​ശ്രേ​ഷ്ഠ​ഭാ​ഷാ​ ​പ​ദ​വി​യു​മു​ണ്ട്.​ ​അ​ത്ത​ര​ത്തി​ൽ​ ​ഉ​ന്ന​ത​മാ​യ​ ​സ്ഥാ​ന​ത്തു​ള്ള​ ​ഭാ​ഷ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​കു​റ്റ​ക​ര​മാ​ണ് ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ഒ​രു​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​നം​ ​ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത് ​ന​മ്മു​ടെ​ ​വൈ​വി​ധ്യ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള​ ​ക​ട​ന്നു​ ​ക​യ​റ്റ​മാ​ണ്.​ ​ജി.​ബി.​ ​പ​ന്തു​ൾ​പ്പെ​ടെ​ ​ഡ​ൽ​ഹി​യി​ലെ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ക്കു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​ ​നേ​ഴ്‌​സു​മാ​ർ.​ ​അ​വ​ർ​ക്കെ​ല്ലാ​വ​ർ​ക്കും​ ​ഊ​ഷ്മ​ള​മാ​യ​ ​അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ന്ന​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.