ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിന് പരിവർത്തനപരമായ ഉത്തേജനം നൽകാൻ കേന്ദ്രം ആവിഷ്കരിച്ച പെർഫോമൻസ് ഗ്രേഡിംഗ് സൂചികയിൽ (പി.ജി.ഐ: 2019-20) എ പ്ലസ്, പ്ലസ് ഗ്രേഡുമായി കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആന്റ് നിക്കോബാർ ദ്വീപുകൾ എന്നിവയും ഇതേ ഗ്രേഡിലുണ്ട്.പത്ത് ലെവലുകളുള്ള സൂചികയിൽ ഒന്നാം ലെവലിൽ ഒരു സംസ്ഥാനവും ഇടം പിടിച്ചില്ല. അതോടെയാണ് രണ്ടാം ലെവലിൽ ഇടം നേടിയ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പ്രഥമസ്ഥാനം നൽകിയത്.
കഴിഞ്ഞ തവണ 851 - 900 പോയിന്റ് നിരയിൽ വന്ന കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ പോയിന്റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ
901-950നും ഇടയിലാണ് പോയിന്റ്. ഗുജറാത്ത്, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, പുതുച്ചേരി, രാജസ്ഥാൻ, ദാദർ നഗർ ഹവേലി എന്നിവ രണ്ടാം സ്ഥാനത്തുണ്ട് (ലെവൽ 3, 851 - 900 പോയിന്റ് ). ലഡാക്കാണ് ഏറ്റവും പിന്നിൽ (0 - 550). 70 മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പോയിന്റ് നൽകുന്നത്.