ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫിന് നേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ഏഴ് പ്രദേശവാസികൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ത്രാൽ മേഖലയിൽ ബസ് സ്റ്റാൻഡിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസം 26നും പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്നിരുന്നു