l

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് സെക്ടറിൽ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈനീസ് സേന. കടുത്ത തണുപ്പും മോശം കാലാവസ്ഥയും പ്രതികൂലമായതിനാൽ പുതിയ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. കടുത്ത തണുപ്പ് കൂടാതെ ഹൈ ലാറ്റിറ്റ്യൂഡും മറ്റ് അനുബകിഴക്കൻ ലഡാക്ക് സെക്ടറിൽ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈനീസ് സേന.ന്ധ പ്രശ്‌നങ്ങളും ചൈനീസ് സൈനികരെ പ്രതികൂലമായി ബാധിച്ചെന്നാണ് വിവരം.

കഴിഞ്ഞ വർഷം ഏപ്രിൽ - മേയ് മാസം മുതൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ അതിർത്തി പ്രദേശത്തിന് സമീപം 50,000 സൈനികരെയാണ് വിന്യസിച്ചിരുന്നത്. എന്നാൽ, ഇന്ത്യ - ചൈന സൈനികർ മുഖാമുഖം വരുകയും ഏറ്റുമുട്ടുകയും ചെയ്തതിന് പിന്നാലെ പാഗോംഗ് തടാക മേഖലയിൽ നിന്ന് സൈനികരെ പിൻവലിച്ചിരുന്നു.

ഇന്ത്യൻ സൈനികരെ ഹൈ - ആൾറ്റിറ്റിയൂഡ് മേഖലയിൽ രണ്ട് വർഷത്തേക്കാണ് വിന്യസിക്കുന്നത്. കൂടാതെ പ്രതിവർഷം 40 മുതൽ 50 ശതമാനം വരെ സൈനികരെ പുനർവിന്യസിക്കുകയും ചെയ്തു. അതേസമയം, ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ജവാന്മാരുടെ സേവന കാലാവധി രണ്ട് വർഷത്തിൽ അധികമാകാറുണ്ട്.

നിയന്ത്രണരേഖ കടന്നു പോകുന്ന കിഴക്കൻ ലഡാക്കും പാഗോംഗ് തടാകവും സംഘർഷം നിലനിൽക്കുന്ന മേഖലയാണ്. ഈ മേഖലയിൽ അതിക്രമിച്ച് കടക്കാൻ ചൈനീസ് സൈന്യം നടത്തിയ ശ്രമം ഇന്ത്യൻ സേന തടഞ്ഞതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. 2020 ജൂൺ 16ന് നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.