vaccine

ന്യൂഡൽഹി : 1.63 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ വിതരണം ചെയ്യുന്നതിനായി ശേഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 24 കോടിയിലധികം ഡോസുകൾ സൗജന്യമായും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിക്കുന്നത് വഴിയും സംസ്ഥാനകേന്ദ്രഭരണപ്രദേശങ്ങൾക്ക് നൽകാനായിട്ടുണ്ട്. ഇതിൽ പാഴാക്കിയതുൾപ്പടെ 22,96,95,199 ഡോസ് ഉപയോഗിച്ചു. 32,42,503 സെഷനുകളിലൂടെ 23,13,22,413 ഡോസുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി