hawala

ന്യൂഡൽഹി​: നി​യമസഭാ തി​രഞ്ഞെടുപ്പ് ചെലവി​നായി​ നൽകി​യ ഫണ്ട് വി​നി​യോഗത്തി​ലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള പരാതി​കൾ അന്വേഷി​ക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നി​യോഗി​ച്ച മൂന്നംഗ സമി​തി​ റി​പ്പോർട്ട് സമർപ്പി​ച്ചു. മെട്രോമാൻ ഇ. ശ്രീധരൻ, മുൻ ഡി​.ജി​.പി​ ജേക്കബ് തോമസ്, മുൻ ചീഫ് സെക്രട്ടറി സി.വി. ആനന്ദ് ബോസ് എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് മൂന്നുപേരും പ്രതികരിച്ചിട്ടില്ല. ഫണ്ട് വിനിയോഗം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് പണം നൽകിയെന്ന പരാതിയും സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവും ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണത്തിനായി സമിതി രൂപീകരിച്ചത്.