covid

ന്യൂഡൽഹി: രാജ്യം രണ്ടാം കൊവിഡ് വ്യാപനത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ആശങ്കയായി ഗുരുതര രോഗലക്ഷണളുണ്ടാക്കുന്ന പുതിയ കൊവിഡ് വകഭേദത്തെ കണ്ടെത്തി. യു.കെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നു വന്ന യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ബി 1.1.28.2 എന്നു പേരിട്ട വകഭേദത്തെ കണ്ടെത്തിയതെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പുതിയ വൈറസ് ശ്വാസകോശത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. പനിക്കു പുറമെ കടുത്ത ശ്വാസംമുട്ടൽ, ചുമ, തലച്ചുറ്റൽ എന്നിവയുണ്ടാകും. ഭാരക്കുറവുമുണ്ടാകും. പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്സിനുകൾ ഫലപ്രദമാണോയെന്ന് വ്യക്തമല്ല.