k-sudhakaran

₹മുതിർന്ന നേതാക്കൾക്ക് മൗനം

ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി സംസാരിച്ച ഭൂരിപക്ഷം കേരള നേതാക്കളും പിന്തുണച്ചതോടെയാണ് കെ.സുധാകരന് നറുക്കു വീണതെന്ന് സൂചന. അതേ സമയം ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ആരുടെ പേരും നിർദ്ദേശിച്ചില്ല. സമുദായ സമവാക്യങ്ങൾ പാലിച്ചാണ് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത്.

സംസ്ഥാനത്തെ എംപിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് അടക്കം പോഷക സംഘടനകളുടെ നേതാക്കൾ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയ ശേഷമാണ് താരിഖ് റിപ്പോർട്ട് സമർപ്പിച്ചത്. 70 ശതമാനം പേരും സുധാകരൻ വരുന്നതിനെ അനുകൂലിച്ചു. കെ.മുരളീധരൻ, പി.ടി. തോമസ്, കെ.സി. വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ ചിലർ നിർദ്ദേശിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്ന അഭിപ്രായങ്ങളും അദ്ദേഹം ശേഖരിച്ചു.