ന്യൂഡൽഹി: പട്ടികജാതി സംവരണ സീറ്റായ അമരാവതിയിലെ സ്വതന്ത്ര എം.പിയായ നവ്നീത് കൗർ റാണയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി രണ്ടുലക്ഷം രൂപ പിഴയടയ്ക്കാൻ വിധിച്ചു. പട്ടികജാതി വിഭാഗമായ മോച്ചി ജാതിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇതോടെ നവ്നീത് കൗർ റാണയുടെ എം.പി സ്ഥാനവും തൃശങ്കുവിലായി. നവ്നീതിന്റെ എതിർസ്ഥാനാർത്ഥിയും ശിവസേനാ നേതാവുമായ ആനന്ദ് റാവു അദ്സുൽ നൽകിയ പരാതിയിലാണ് നടപടി.