k-surendran

ന്യൂഡൽഹി: കുഴൽപ്പണക്കേസും തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തലുകളും പ്രതിസന്ധിയിലാക്കിയ ബി. ജെ. പി കേരള ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. ഫണ്ട് വിനിയോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തുന്ന കേന്ദ്ര നേതൃത്വം പാർട്ടിയെ ദുർബ്ബലമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തെ ഒന്നിച്ചെതിർക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് നിർദ്ദേശം നൽകി. വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെങ്കിലും എടുത്തുപിടിച്ച് നേതാക്കൾക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

ഡൽഹിയിലുള്ള കെ. സുരേന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനൊപ്പം കുഴപ്പണക്കേസും വിവാദ വെളിപ്പെടുത്തലുകളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് വിശദീകരണം നൽകിയതായി അറിയുന്നു. ചർച്ചയുടെ വിവരങ്ങൾ സുരേന്ദ്രൻ വെളിപ്പെടുത്തിയില്ല. സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, കേസുകളും തിരഞ്ഞെടുപ്പ് ഫണ്ട് വെളിപ്പെടുത്തലുകളും നിരത്തി ബി.ജെ.പിയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമമിക്കുന്നതെന്ന് സുരേന്ദ്രൻ വിശദീകരിച്ചതായി അറിയുന്നു.

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ വിവാദങ്ങൾ പാർട്ടിയെ പിടികൂടിയെങ്കിലും പെട്ടെന്ന് സംസ്ഥാന ഘടകത്തിൽ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സുരേന്ദ്രന് ഒരവസരം കൂടി നൽകുമെന്നും അറിയുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ജാഗ്രത കുറവുണ്ടായെന്ന് കേന്ദ്ര നേതാക്കൾ വിലയിരുത്തുന്നു. ഇ.ശ്രീധരൻ, ജേക്കബ് തോമസ്, സി.വി. ആനന്ദ് ബോസ് എന്നിവരടങ്ങിയ സ്വതന്ത്ര സമിതി നൽകിയ റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് സംഭവിച്ച പിഴവുകൾ വിശദീകരിക്കുന്നുണ്ടെന്നാണ് സൂചന.

 ക​ള്ള​ക്കേ​സ് ​വ​നം​ ​കൊ​ള്ള​യി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​ ​തി​രി​ക്കാ​ൻ​:​ ​കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ട്ടി​ൽ​ ​വ​നം​ ​കൊ​ള്ള​ക്കേ​സി​ൽ​ ​സി.​പി.​എ​മ്മും​ ​സ​ർ​ക്കാ​രും​ ​പ്ര​തി​ക്കൂ​ട്ടി​ലാ​യ​തി​ൽ​ ​നി​ന്നു​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ച്ചു​ ​വി​ടാ​നാ​ണ് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ക​ള്ള​ക്കേ​സ് ​ച​മ​യ്ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​കൊ​ട​ക​ര​ ​കേ​സി​ൽ​ ​നേ​താ​ക്ക​ളെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​തെ​റ്റാ​യ​ ​വാ​ർ​ത്ത​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ന​ൽ​കി​ ​പാ​ർ​ട്ടി​യു​ടെ​ ​സ​ൽ​പ്പേ​ര് ​ന​ശി​പ്പി​ക്കാ​നും​ ​നേ​താ​ക്ക​ളെ​ ​ക​ള്ള​ക്കേ​സി​ൽ​ ​കു​ടു​ക്കാ​നു​മാ​യി​ ​പൊ​ലീ​സ് ​വ്യാ​പ​ക​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു.​ ​ബി.​ജെ.​പി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ത​ട​സ്സ​പ്പെ​ടു​ത്താ​ൻ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഖ​മ്മ​ദ് ​ഖാ​ന് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​വ്യാ​പ​ക​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തും.​ ​പൊ​ലീ​സി​ന്റെ​ ​നി​യ​മ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കും.​ ​ഒ.​ ​രാ​ജ​ഗോ​പാ​ൽ,​ ​പി.​ ​സു​ധീ​ർ,​ ​എ​സ്.​ ​സു​രേ​ഷ്,​ ​വി.​വി.​ ​രാ​ജേ​ഷ് ​എ​ന്നി​വ​രും​ ​നി​വേ​ദ​ക​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.