grant

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ വരുമാന കമ്മി നികത്തുന്നതിനായി ധനകാര്യ മന്ത്രാലയം ഗ്രാൻഡ് ഇനത്തിൽ പ്രതിമാസ ഗഡുവായ 9,871 കോടി രൂപ 17 സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. മൂന്നാം ഗഡുവായി കേരളത്തിന് 1657.58 കോടി രൂപ ലഭിച്ചു. സംസ്ഥാനത്തിന് ഇതുവരെ 4972.74 കോടി രൂപയാണ് ലഭിച്ചത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ കമ്മി നികത്തുന്നതിന് 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് പ്രതിമാസ തവണകളായി ഗ്രാൻഡ് അനുവദിക്കുന്നത്.